മോസ്കോ:പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജി വച്ചതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ ഒരുങ്ങി റഷ്യ. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ നാമർനിർദേശം ചെയ്ത നികുതി സാങ്കേതികവിദഗ്‌ധനും രാജ്യത്തെ നികുതി വകുപ്പിന്‍റെ മേധാവിയുമായ മിഖായേൽ മിഷുസ്റ്റ് പാർലമെന്‍റ് അധോസഭ സ്റ്റേറ്റ് ദുമാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കകം തെരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് മിഖായേൽ മിഷുസ്റ്റിൻ റഷ്യൻ പാർലമെന്‍റിൽ എത്തിയത്.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനൊരുങ്ങി റഷ്യ - സാങ്കേതികവിദഗ്‌ദ്ധൻ മിഖായേൽ മിഷുസ്റ്റ്
പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജി വച്ചതിന് പിന്നാലെയാണ് സാങ്കേതികവിദഗ്‌ധൻ മിഖായേൽ മിഷുസ്റ്റിനെ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ നാമർനിർദേശം ചെയ്തത്.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനൊരുങ്ങി റഷ്യ
റഷ്യയിലെ ജീവിത നിലവാരം ഉയർത്തുന്നതിന് രാജ്യത്തെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുമെന്നും സാമ്പത്തിക വളർച്ചക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15നാണ് ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജിവച്ചത്. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദിമിത്രി മെദ്‌വദേവ് രാജി വച്ചത്.