മോസ്‌കോ: യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ റഷ്യ റദ്ദാക്കി. യുകെയില്‍ നിന്ന് ചൊവ്വാഴ്‌ച മുതലുള്ള സർവീസുകളാണ് റഷ്യ റദ്ദാക്കിയത്. യുകെയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും തുടർന്ന് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ച വരെയുള്ള സർവീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്.
യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി റഷ്യ - യുകെയിൽ ജനിതകമാറ്റം
യുകെയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചതായും നിലവിലെ സാഹചര്യം നിയന്ത്രണത്തിന് അതീതമാണെന്നും യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചിരുന്നു
യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ റഷ്യ റദ്ദാക്കി
സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. യുകെയില്‍ നിലവിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചെന്നും സ്ഥിതി നിയന്ത്രണാതീതമാണെന്നും യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ അടക്കം യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.