മോസ്‌കോ: ആണവ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. സമാനമായ ആക്രമണത്തിന് മറുപടിയായോ ഭരണകൂടത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലോ ആണവ ആക്രമണം നടത്താൻ പ്രസിഡന്‍റ് ഒപ്പുവച്ച ആണവ പ്രതിരോധ നയപ്രകാരം സാധിക്കുമെന്നും പുടിൻ പറഞ്ഞു.
റഷ്യക്ക് ആണവ ആക്രമണം നടത്താനുള്ള അധികാരമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് - റഷ്യ ആണവ ആക്രമണം
പ്രതിരോധാത്മകമാണ് റഷ്യ കൈക്കൊള്ളുന്ന നയമെന്നും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി
Putin
റഷ്യയുടെ നയം പ്രതിരോധാത്മകമാണ്. ആണവ പ്രതിരോധം ഉറപ്പാക്കാനും പരമാധികാരത്തിന്‍റെയും പ്രദേശിക സമഗ്രതയുടെയും സംരക്ഷണം ഉറപ്പ് വരുത്താനും രാജ്യത്തിനോ സഖ്യകക്ഷികൾക്കോ എതിരായ ആക്രമണം തടയാനും റഷ്യ ലക്ഷ്യമിടുന്നുവെന്ന് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.