കേരളം

kerala

ETV Bharat / international

റഷ്യയില്‍ 24 മണിക്കൂറിനിടെ 24,246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 518 പേര്‍ കൊവിഡ് മൂലം മരിച്ചു.

Russia reports over 24,000 new coronavirus cases  Russia  coronavirus  covid 19  റഷ്യയില്‍ 24 മണിക്കൂറിനിടെ 24,246 പേര്‍ക്ക് കൊവിഡ്  റഷ്യ  കൊവിഡ് 19  മോസ്‌കോ
റഷ്യയില്‍ 24 മണിക്കൂറിനിടെ 24,246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jan 5, 2021, 8:13 PM IST

മോസ്‌കോ: റഷ്യയില്‍ 24 മണിക്കൂറിനിടെ 24,246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 23000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 2864 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോസ്‌കോയില്‍ 4842 പേര്‍ക്കും സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ 3649 പേര്‍ക്കും, മോസ്‌കോ റീജിയണില്‍ 1131 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,284,384 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്‌ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 518 പേര്‍ കൊവിഡ് മൂലം മരിച്ചു. 59,506 പേരാണ് ഇതുവരെ റഷ്യയില്‍ കൊവിഡ് മൂലം മരിച്ചത്. കഴിഞ്ഞ ദിവസം 22,632 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 2,662,668 പേര്‍ കൊവിഡില്‍ നിന്നും രാജ്യത്ത് രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details