മോസ്‌കോ: സിറിയയിൽ വെടിനിർത്തൽ നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന റഷ്യൻ-തുർക്കി കമ്മിഷന്‍റെ റഷ്യൻ പക്ഷം കഴിഞ്ഞ 24 മണിക്കൂറിൽ 36 വെടിനിർത്തൽ ലംഘനങ്ങൾ രേഖപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം തുർക്കി എട്ട് തവണയാണ് വെടിനിർത്തൽ ലംഘിച്ചതെന്നും മന്ത്രാലയം കൂട്ടിചേർത്തു. അതേ സമയം 257 സിറിയൻ അഭയാർഥികൾ കഴിഞ്ഞ ദിവസം ലെബനനിൽ നിന്ന് മടങ്ങിയെത്തി. 77 സ്ത്രീകളും 132 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്ന സംഘമാണ് മടങ്ങിയത്.
സിറിയയില്‍ വെടിനിർത്തൽ കരാര്‍ ലംഘിച്ച് റഷ്യയും തുര്‍ക്കിയും
റഷ്യൻ പക്ഷം കഴിഞ്ഞ 24 മണിക്കൂറിൽ 36 വെടിനിർത്തൽ ലംഘനങ്ങളും തുർക്കി എട്ട് വെടിനിർത്തൽ ലംഘനവുമാണ് നടത്തിയത്.
സിറിയയില്‍ വെടിനിർത്തൽ കരാര്‍ ലംഘിച്ച് റഷ്യയും തുര്‍ക്കിയും
സിറിയൻ അഭയാർഥികൾ ലെബനനിൽ നിന്ന് ജയ്ദെത്-യാബസ്, ടെൽ-കലാ ചെക്ക്‌പോസ്റ്റുകൾ വഴിയാണ് മടങ്ങിയെത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയൻ സായുധ സേനയിൽ നിന്നുള്ള സിറിയൻ എഞ്ചിനീയറിംഗ് സൈനികർ കഴിഞ്ഞ ദിവസം ഡമാസ്‌കസ്, ദാര പ്രവിശ്യകളിലെ രണ്ട് ഹെക്‌ടർ (4.9 ഏക്കർ) പ്രദേശം പരിശോധിച്ചതിൽ 15 സ്ഫോടകവസ്‌തുക്കൾ കണ്ടെത്തുകയും എല്ലാം നിർവീര്യമാക്കുകയും ചെയ്‌തിരുന്നു.