മോസ്കോ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 8,135 പുതിയ കെവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,159,573 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
റഷ്യയിൽ 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്തെ കൊവിഡ് കേസുകൾ
61 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,385 ആയി.

റഷ്യയിൽ 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
2,217 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മോസ്കോയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 61 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,385 ആയി.
2,702 പേരാണ് രാജ്യത്ത് പുതിയതായി രോഗമുക്തരായത്. രാജ്യത്ത് ആകെ 9,45,920 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.