കേരളം

kerala

ETV Bharat / international

കൂടുതല്‍ മിഗ്-29 പോർവിമാനങ്ങള്‍; ഇന്ത്യക്ക് വാഗ്‌ദാനവുമായി റഷ്യ - മിഗ് 29

21 പോർവിമാനങ്ങളെത്തിക്കുന്നതിനുള്ള ചർച്ചകള്‍ അവസാനഘട്ടത്തിലാണ്.

MiG-29 from russia Russia India realation indian air force ഇന്ത്യൻ വ്യോമസേന മിഗ് 29 ഇന്ത്യ റഷ്യ ബന്ധം
മിഗ് 29

By

Published : Jul 21, 2021, 8:48 AM IST

മോസ്‌കോ : ഇന്ത്യയ്‌ക്ക് കൂടുതല്‍ മിഗ് 29 പോർവിമാനങ്ങള്‍ നല്‍കാമെന്ന വാഗ്‌ദാനവുമായി റഷ്യ . ഇത് സംബന്ധിച്ച ഓഫർ ഇന്ത്യയ്‌ക്ക് നല്‍കിയതായി റഷ്യൻ സൈനിക സഹകരണ വക്‌താവ് അറിയിച്ചു.

21 വിമാനങ്ങള്‍ക്കുള്ള ഓഫറാണ് നല്‍കിയിരിക്കുന്നത്. വിഷയം ഇപ്പോള്‍ ഇന്ത്യൻ ഗവണ്‍മെന്‍റിന്‍റെ പരിഗണനയിലാണ്. ഓഫർ സ്വീകരിച്ചാല്‍ ഈ വർഷം തന്നെ വിമാനങ്ങള്‍ കൈമാറാമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.

റഷ്യയിൽ നിന്ന് 21 മിഗ് - 29 വിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യയിലെ പ്രതിരോധ വിഭാഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് റഷ്യയില്‍ നിന്ന് മിഗ് 29 വാങ്ങണമെന്ന നിർദേശം ഇന്ത്യൻ വ്യോമസേന, പ്രതിരോധ കൗണ്‍സിലിന്‍റെ മുന്നില്‍ വച്ചത്. പുതിയ പോര്‍വിമാനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ പൈലറ്റുമാർക്ക് പരിശീലനം നല്‍കേണ്ടതുണ്ട്.

റഫേല്‍ കഴിഞ്ഞാൽ ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പ്രധാന കരുത്താണ് മിഗ് 29 പോർവിമാനങ്ങള്‍. നിലവില്‍ മിഗ് -29ന്‍റെ മൂന്ന് സ്ക്വാഡ്രണുകൾ ആണ് സേനയിലുള്ളത്.

also read: 'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിരമിച്ചു

ABOUT THE AUTHOR

...view details