മോസ്കോ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 22,410 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 19,71,013 ആയി. 85 പ്രദേശങ്ങളിൽ നിന്നാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 442 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 33,931 ആയി. 22,055 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 14,75,904 ആയി.
റഷ്യയിൽ 22,410 പേർക്ക് കൂടി കൊവിഡ് - ഇന്ത്യയിലെ കൊവിഡ് കേസുകൾ
രാജ്യത്ത് 442 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 33,931 ആയി
അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിൽ താഴെ രോഗികളും 449 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ചികിത്സയിൽ കഴിയുന്ന രോഗികൾ തുടർച്ചയായ ഏഴാമത്തെ ദിവസവും അഞ്ച് ലക്ഷത്തിൽ താഴെയാണ്. അവസാനമായി 30,000 പോസിറ്റീവ് കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയത് ജൂലായ് 15നായിരുന്നു. തുടർന്ന് അതിതീവ്ര കൊവിഡ് വ്യാപനമാണ് രാജ്യം അഭിമുഖീകരിച്ചത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പുതിയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഒടുവിൽ വന്ന കണക്കുകൾ പ്രകാരം 29,163 കൊവിഡ് രോഗികളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. രോഗ ബാധിതരാകുന്നവരുടെ ആകെ എണ്ണം 88.74 ലക്ഷം കടന്നെങ്കിലും 82.9 ലക്ഷം പേരും സുഖം പ്രാപിച്ചു. 449 പേർക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ വൈറസ് ബാധിച്ച് മരിക്കുന്നവർ 1,30,519 ആയി. നിലവിൽ 4,53,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്.