കേരളം

kerala

ETV Bharat / international

റഷ്യയിൽ 22,778 പുതിയ കൊവിഡ് ബാധിതർ - റഷ്യ കൊവിഡ് മരണം

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,948,603

1
1

By

Published : Nov 16, 2020, 6:03 PM IST

മോസ്‌കോ: റഷ്യയിൽ 22,778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,948,603 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 5,640 (24.8 ശതമാനം) ആണ്. മോസ്‌കോയിൽ 6,360 പേർക്കും സെന്‍റ് പീറ്റേഴ്‌സ് ബർഗിൽ 2,039 പേർക്കും രോഗം സ്ഥിരീകരിച്ചു. 303 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 33,489 ആയി. 13,864 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 1,453,849 ആയി ഉയർന്നു. റഷ്യയിൽ ഇതുവരെ 69.1 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു. 458,641 പേർ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details