മോസ്കോ:റഷ്യ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത കൊവിഡ് -19 വാക്സിൻ 2021 ജനുവരി ഒന്നിന് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് റിപ്പോർട്ട്. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം ലഭ്യമാക്കുകയെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ പറഞ്ഞു.
റഷ്യയുടെ കൊവിഡ് വാക്സിൻ ജനുവരി ഒന്ന് മുതൽ - ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം ലഭ്യമാക്കുകയെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ.
ഒരു ബില്യൺ ഡോസ് വാക്‌സിനുള്ള അഭ്യർത്ഥന രാജ്യത്തിന് ലഭിച്ചിട്ടുണ്ടെന്ന് റഷ്യൻ നിക്ഷേപ ഫണ്ട് മേധാവി കിറിൽ ദിമിട്രീവ് പറഞ്ഞു. അഞ്ച് രാജ്യങ്ങളിലെ വിദേശ പങ്കാളികൾക്കൊപ്പം 500 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. റഷ്യ ഉൽപാദന ശേഷി വർധിപ്പിക്കാൻ ഒരുങ്ങുന്നതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ക്ലിനിക്കൽ ട്രയൽസിന്‍റെ വിവരമനുസരിച്ച് വാക്സിന് രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന്, മനുഷ്യ അഡെനോവൈറസ് 26 അടിസ്ഥാനമാക്കിയുള്ള ഒരു പുനസംയോജന അഡെനോവൈറസ് വെക്റ്ററാണ്. ഇതിൽ കൊവിഡിന് കാരണമായ സാഴ്സ് കോവ് വൈറസ് 2 പ്രോട്ടീൻ ജനിതകം അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഘടകം മനുഷ്യ അഡിനോവൈറസ് അഞ്ച് അടിസ്ഥാനമാക്കിയുള്ള വെക്റ്ററാണ്.