കേരളം

kerala

ETV Bharat / international

റോഹിംഗ്യൻ വംശഹത്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതി

റോഹിംഗ്യകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്‌ത് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്

ICJ on Rohingya  ICJ on Myanmar  Rohingya genocide  Abdulqawi Ahmed Yusuf on Rohingya  ICJ ruling on Rohingya  റോഹിംഗ്യൻ വംശഹത്യ  മ്യാൻമാര്‍  അന്താരാഷ്ട്ര നീതിന്യായ കോടതി  അബ്ദുൾകവി അഹമ്മദ് യൂസഫ്
റോഹിംഗ്യൻ വംശഹത്യക്കെതിരെ യുഎന്‍

By

Published : Jan 25, 2020, 5:03 AM IST

ഹേഗ്:റോഹിംഗ്യൻ അഭയാർഥികൾക്കെതിരായ വംശഹത്യ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. മ്യാൻമറിലെ റോഹിംഗ്യകൾ അങ്ങേയറ്റം ദുർബലരാണെന്ന് പ്രസിഡന്‍റ് ജഡ്ജി അബ്ദുൾകവി അഹമ്മദ് യൂസഫ് പറഞ്ഞു. റോഹിംഗ്യകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടികൾക്കായുള്ള താൽക്കാലികഉത്തരവ് മ്യാൻമറിൽ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. ഉത്തരവ് പാലിക്കാൻ രാജ്യം എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം കോടതിയുടെ തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്‌തു. 'ചരിത്രപരമായ വിധി' എന്ന് റോഹിംഗ്യൻ പ്രവർത്തകനായ യാസ്‌മിൻ ഉല്ലാ പറഞ്ഞു.

റോഹിംഗ്യകളുടെ വംശഹത്യ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ മ്യാൻമറിനോടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയെ സംരക്ഷിക്കാനുള്ള സുപ്രധാന നടപടിയാണിത്,” ന്യൂയോർക്ക് ആസ്ഥാനമായുള്ള അസോസിയേറ്റ് ഇന്‍റർനാഷണൽഡയറക്ടർജസ്റ്റിസ് പരം-പ്രീത് സിംഗ് പറഞ്ഞു. മ്യാന്‍മർറോഹിംഗ്യന്‍ വംശഹത്യ നടത്തിയെന്ന്ആരോപിക്കുന്ന മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടനയ്ക്ക് വേണ്ടി ആഫ്രിക്കൻ രാഷ്ട്രമായ ഗാംബിയ കൊണ്ടുവന്ന കേസിലാണ് അന്താരാഷ്ട്ര കോടതിയുടെ താൽക്കാലിക ഉത്തരവ്.

ബംഗ്ലാദേശിലെ ക്യാമ്പുകളിൽ താമസിക്കുന്ന റോഹിംഗ്യൻ അഭയാർഥികളും ഉത്തരവിനെ സ്വാഗതം ചെയ്‌തു. 'ഇത് ഒരു നല്ല വാർത്തയാണ്. കോടതിക്ക് നന്ദി പറയുന്നു. മ്യാൻമർ പീഡിപ്പിക്കുന്നവരുടെ രാജ്യമായി മാറിയെന്ന് വിധി തെളിയിച്ചതായി അഭയാർഥി ക്യാമ്പില്‍ കഴിയുന്ന 39 കാരനായ അബ്ദുൾ ജലീൽ കോക്സ് പറഞ്ഞു. അതേസമയം വിധിയെ രാജ്യം എത്രത്തോളം സ്വഗതം ചെയ്യുമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details