അഫ്‌ഗാനിസ്ഥാനിൽ 14 ഇടങ്ങളിൽ റോക്കറ്റ് ആക്രമണം; മൂന്ന് മരണം, 11 പേർക്ക് പരിക്ക് - റോക്കറ്റ് ആക്രമണത്തിൽ മൂന്ന് മരണം
ഖത്തറിൽ അഫ്‌ഗാന്‍ സർക്കാരും താലിബാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്
അഫ്‌ഗാനിസ്ഥാനിൽ 14 ഇടങ്ങളിൽ റോക്കറ്റ് ആക്രമണം; മൂന്ന് മരണം, 11 പേർക്ക് പരിക്ക്
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ റോക്കറ്റ് ആക്രമണങ്ങളിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. വ്യത്യസ്‌ത ഇടങ്ങളില്‍ തുടര്‍ച്ചയായാണ് 14 സ്‌ഫോടനങ്ങള്‍ ഉണ്ടായത്. നേരത്തെ അഫ്‌ഗാനിസ്ഥാനിലെ 16 പ്രവിശ്യകളിലെ 50 ജില്ലകളിൽ താലിബാൻ ആക്രമണം നടത്തിയിരുന്നു. അഫ്‌ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൂന്നു മാസമായി നടക്കുന്ന ചർച്ചകളിൽ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.