ബെയ്‌ജിങ്: കൊവിഡ് 19 രോഗം വ്യാപിച്ച സാഹചര്യത്തില്‍ റോബോട്ടിനെ വിന്യസിച്ച് ചൈന. അണുവിമുക്തമാക്കുന്ന ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നത് റോബോട്ടുകളാണ്. ചൈനയിലെ വിവിധ നഗരങ്ങളിലെ ഫാക്ടറികളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഇനി റോബോട്ടുകളെ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നതും റോബോട്ടുകളാണ്.
കൊവിഡ് 19; അണുവിമുക്തമാക്കുന്ന ജോലികള്‍ക്ക് റോബോട്ടുകള്‍ - കൊറോണ ശുശ്രൂഷിക്കാന്‍ റോബോട്ടുകള്‍
ചൈനയിലെ വിവിധ നഗരങ്ങളിലെ ഫാക്ടറികളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഇനി റോബോട്ടുകളെ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
റോബോട്ടുകളെ വിന്യസിക്കാനുള്ള ചൈനീസ് സർക്കാരിന്‍റെ നടപടിയെ നെറ്റിസൺസ് പ്രശംസിക്കുകയും ശുചിത്വ നിലവാരം ഉയർത്താൻ ഇത് സഹായിക്കുമെന്നും രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്നും പറഞ്ഞു. രോഗബാധിതരെ പരിചരിക്കുന്ന ജോലി മനുഷ്യരായിരുന്നു ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഇപ്പോഴത് റോബോട്ടുകള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ചൈനക്ക് ഇതിനകം തന്നെ ഈ അണുനാശിനി റോബോട്ടുകൾ എങ്ങനെ തയ്യാറായിക്കഴിഞ്ഞു. അത്ഭുതം തന്നെയെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.