അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും ബോംബ്‌സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു - Roadside bombing kills 6 civilians northern Afghanistan
ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് കേന്ദ്ര മന്ത്രാലയം വക്താവ് താരിക് ആരിയാന്‍ ആരോപിച്ചു.
കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും ബോംബ്‌സ്ഫോടനം. ജാസ്‌ജാന്‍ പ്രവശ്യയിലെ തെരുവില്‍ ചൊവ്വാഴ്‌ച വൈകുന്നേരം ഉണ്ടായ ബോംബ്‌സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്ത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് കേന്ദ്ര മന്ത്രാലയം വക്താവ് താരിക് ആരിയാന്‍ ആരോപിച്ചു. ജൂണില്‍ കാബൂളിലെ പള്ളിക്ക് നേരെ ഉണ്ടായ ആക്രമിച്ചതിന്‍റെ ഉത്തരവാദിത്ത്വം താലിബാന്‍ എറ്റെടുത്തിരിന്നു. ആക്രമണത്തില്‍ ഒരു മത പണ്ഡിതനുള്‍പ്പെടെ മൂന്ന് വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു.