കാബൂള്‍ :താലിബാൻ പഞ്ച്ഷീർ പ്രവിശ്യ വിട്ടുപോയാൽ പോരാട്ടം അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനും തയ്യാറെന്ന് നാഷണല്‍ റെസിസ്റ്റൻസ് ഫ്രണ്ട് നേതാവ് അഹമ്മദ് മസൂദ്. പഞ്ച്ഷീർ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നതിനിടെയാണ് അഹമ്മദ് മസൂദിന്‍റെ പ്രസ്‌താവന.
പഞ്ച്ഷീറിലെ പകരംവീട്ടല്‍ ഒഴിവാക്കാന്‍ ബഹുമാനപ്പെട്ട പണ്ഡിതന്മാരുടെ ആഹ്വാനത്തെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് പൂർണമായും പിന്തുണയ്ക്കുന്നു. ഇസ്‌ലാമികവും മാനുഷികവുമായ ഈ ആവശ്യം താലിബാന്‍ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും യുദ്ധം അവസാനിപ്പിക്കാനും ചർച്ചകള്‍ നടത്താനുമുള്ള പണ്ഡിതരുടെ ആവശ്യത്തിന് താലിബാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.