വെള്ളപ്പൊക്കം: ചൈനയിലെ കൽക്കരി ഖനിയിൽ 13 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് - miners trapped in China coal mine
ലിയാങ് നഗരത്തിലെ യുവാൻജിയാങ് കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.
വെള്ളപ്പൊക്കം: ചൈനയിലെ കൽക്കരി ഖനിയിൽ 13 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
ബെയ്‌ജിങ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് 13 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ഞായറാഴ്ച രാവിലെ ലിയാങ് നഗരത്തിലെ യുവാൻജിയാങ് കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പമ്പിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് ഖനിയിലെ ജലനിരപ്പ് കുറക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്.