മോസ്കോ: 75-ാമത് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് തിങ്കളാഴ്ച മോസ്കോയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി മോസ്കോയിലെത്തിയത്. മേജർ ജനറൽ കോസെൻകോ വാസിലി അലക്സാണ്ട്രോവിച്ച്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബാല വെങ്കടേഷ് വർമ്മ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശന വേളയിൽ സിങ്ങ് ഇന്ത്യ-റഷ്യ പ്രതിരോധവും പങ്കാളിത്തവും ചർച്ചചെയ്യും.
75-ാമത് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ്ങ് മോസ്കോയിലെത്തി - രാജ്‌നാഥ് സിങ്ങ്
സന്ദർശന വേളയിൽ സിങ്ങ് ഇന്ത്യ-റഷ്യ പ്രതിരോധവും പങ്കാളിത്തവും ചർച്ചചെയ്യും.
![75-ാമത് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ്ങ് മോസ്കോയിലെത്തി Rajnath Singh reaches Moscow to attend 75th Victory Day Parade Rajnath Singh 75th Victory Day Parade 75-ാമത് വിക്ടറി ഡേ പരേഡ് രാജ്‌നാഥ് സിങ്ങ് 75-ാമത് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ്ങ് മോസ്കോയിലെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7730066-34-7730066-1592862614383.jpg)
വിക്ടറി ഡേ
വിമാനങ്ങൾ, അന്തർവാഹിനികൾ, യുദ്ധ ടാങ്കുകൾ എന്നിവയ്ക്കായി എയർ റൂട്ടിലൂടെ അടിയന്തിരമായി സ്പെയറുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിലേക്ക് നൽകണമെന്ന് സിങ്ങ് റഷ്യയോട് അഭ്യർഥിക്കാൻ സാധ്യതയുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി മോസ്കോയിൽ നടക്കുന്ന സൈനിക പരേഡിൽ അദ്ദേഹം പങ്കെടുക്കും.