മോസ്കോ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെംഗും വെള്ളിയാഴ്ച കൂടിക്കാഴ്‌ച നടത്തി. മോസ്കോയിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ രാജ്‌നാഥ് സിങ് പങ്കെടുത്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) സംഘർഷമുണ്ടയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉന്നത രാഷ്ട്രീയ മുഖാമുഖ കൂടിക്കാഴ്‌ചയായിരുന്നു ഇത്. പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നേരത്തെ ടെലഫോണില്‍ ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യ-ചൈന സംഘര്‍ഷം; പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തി - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് ജനറൽ വെയ് ഫെംഗും കൂടികാഴ്ച നടത്തി
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) സംഘർഷമുണ്ടയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉന്നത രാഷ്ട്രീയ മുഖാമുഖ കൂടിക്കാഴ്‌ചയായിരുന്നു ഇത്
തെക്കൻ തീരത്തുള്ള പാങ്കോങ് തടാകത്തിൽ സ്ഥിതിഗതികൾ മാറ്റാനുള്ള ചൈനീസ് സൈന്യത്തിന്‍റെ ശ്രമങ്ങളെ ഇന്ത്യൻ പ്രതിനിധി സംഘം ശക്തമായി എതിർത്തു. ചർച്ചകളിലൂടെ നിലപാട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രി 9.30ന് മോസ്കോയിലെ ഹോട്ടലിൽ ആരംഭിച്ച ചർച്ചയിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറും റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി.ബി വെങ്കടേഷ് വർമ്മയും ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായിരുന്നു. കിഴക്കന്‍ ലഡാക്കിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.