ജക്കാര്‍ത്തെ: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. 16 പേരെ കാണാതായി. ഈസ്റ്റ് ജാവയിലെ ഞാന്‍ജുക് ജില്ലയിലാണ് ദുരന്തം ഉണ്ടായത്. കാണാതായവരെ കണ്ടെത്തുന്നതിനായി സെലോപുരോ ഗ്രാമത്തില്‍ സൈനികരും, പൊലീസും, വളണ്ടിയര്‍മാരും സംയുക്തമായി തെരച്ചില്‍ നടത്തുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് രാദിത്യ ജതി പറഞ്ഞു. ഞായറാഴ്‌ച വൈകിയുണ്ടായ സംഭവത്തില്‍ എട്ട് വീടുകളിലായി 21 പേരാണ് മണ്ണിടിച്ചല്‍ മൂലമുണ്ടായ ചെളിയില്‍പ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഇന്തോനേഷ്യയില്‍ മണ്ണിടിച്ചിലില്‍ രണ്ട് മരണം; 16 പേരെ കാണാതായി
14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കാണാതായവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചെളിയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ മൂന്ന് പേരെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രാദിത്യ ജതി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴ മറ്റു ജില്ലകളിലെ നദികളും കരകവിഞ്ഞൊഴുകാന്‍ കാരണമായി. ചളിവെള്ളം കയറിയതിനെ തുടര്‍ന്ന് നൂറിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ മറ്റ് പ്രവിശ്യകളിലും പ്രളയം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഓരോ വര്‍ഷവും സീസണനുസരിച്ച് പെയ്യുന്ന മഴ ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമാവുന്നു.