ധാക്ക: ചൈനയ്ക്കും പാകിസ്ഥാനിനുമെതിരെ പ്രതിഷേധിച്ച് ധാക്കയിലെയും സിൽഹെറ്റിലെയും ജനങ്ങൾ തെരുവിലറങ്ങി. ന്യൂനപക്ഷങ്ങൾക്കെതിരായ പ്രവർത്തനം പാകിസ്ഥാനും ചൈനയും ഉപേക്ഷിക്കണമെന്നാവശ്യപെട്ടായിരുന്നു പ്രകടനം.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.
ചൈനയ്ക്കും പാകിസ്ഥാനിനുമെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം - പാകിസ്ഥാൻ
ന്യൂനപക്ഷങ്ങൾക്കെതിരായ പ്രവർത്തനം പാകിസ്ഥാനും ചൈനയും ഉപേക്ഷിക്കണമെന്നാവശ്യപെട്ടായിരുന്നു പ്രകടനം
ചൈനയ്ക്കും പാകിസ്ഥാനിനുമെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം
ഉയ്ഘർ മുസ്‌ലിംകളോട് ചൈനീസ് പെരുമാറ്റം, ബലൂച് ജനതയ്‌ക്കെതിരായ പാകിസ്ഥാൻ സർക്കാർ അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.ചില പ്ലക്കാർഡുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു 'പാകിസ്ഥാൻ ബലൂച് വംശഹത്യ നിർത്തുക', 'ചൈന ഉയർഘസിന്‍റെ അവയവങ്ങൾ കച്ചവടം ചെയ്യുന്നത് നിർത്തുക'. എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിയാണ് ഇവർ സമരം ചെയ്തത്.