കാഠ്‌മണ്ഡു:നേപ്പാളിൽ പാർലമെന്‍റ് വീണ്ടും പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷ സഖ്യം. രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുകയും കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രസിഡന്‍റ് ബിദ്യ ഭണ്ഡാരിക്കും പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്കുമെതിരെ രണ്ട് ഡസനിലധികം റിട്ട് ഹർജികളും സുപ്രീംകോടതിയിൽ നിലവിലുണ്ട്. പ്രതിപക്ഷ സഖ്യവും തിങ്കളാഴ്‌ച ഹർജി സമർപ്പിച്ചേക്കും.
Also Read:നേപ്പാളിൽ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി
ഒലിയെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടില്ലെന്ന് ആരോപിച്ച് അഭിഭാഷകനായ കൃഷ്‌ണ ഭണ്ഡാരിയും റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. ഒലിക്ക് അനുകൂലമായ റിട്ടുകൾ അദ്ദേഹത്തെ പ്രധാനമന്ത്രി ആക്കണമെന്നും ഡ്യൂബയ്ക്ക് അനുകൂലമായ റിട്ടുകൾ പ്രധാനമന്ത്രി സ്ഥാനം അദ്ദേഹത്തിന് നൽകണമെന്നും വാദിക്കുന്നവയാണ്. എന്നാൽ റിട്ടുകളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സുപ്രീംകോടതി അധികൃതർ അറിയിച്ചു.