അറ്റലാന്‍ഡ:ജോർജിയയിലെ അറ്റ്ലാന്‍റ് നഗരത്തിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ വംശീയ വിരുദ്ധ പ്രതിഷേധത്തിൽ ജനം കഫേയ്ക്ക് തീകൊളുത്തി. റെയ്‌ഷാർഡ് ബ്രൂക്ക്സ് എന്ന് പേരുള്ള ആളെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.
ജോര്‍ജിയയിലെ പൊലീസ് വംശഹത്യ; പ്രതിഷേധത്തിനിടെ തീവെയ്പ്പും - ബ്രൂക്ക്സ്
ബ്രൂക്ക്സ് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്ക് നേരെ പൊലീസ് വെടിയുതിർത്തതെന്ന് സ്പുട്നിക് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറയുന്നത്
![ജോര്‍ജിയയിലെ പൊലീസ് വംശഹത്യ; പ്രതിഷേധത്തിനിടെ തീവെയ്പ്പും ടിബിലിസി Protesters set ablaze cafe Atlanta shot dead Brooks ബ്രൂക്ക്സ് ജോർജിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7612226-209-7612226-1592128328988.jpg)
കാറിൽ റോഡ് തടസപ്പെടുത്തുന്ന രീതിയിൽ ഉറങ്ങിയ ബ്രൂക്ക്സ്, പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്ക് നേരെ പൊലീസ് വെടിയുതിർത്തതെന്ന് സ്പുട്നിക് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറയുന്നത്. പൊലീസ് പരിശോനയിൽ പരാജയപ്പെട്ട ബ്രൂക്ക്സിനെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ബ്രൂക്ക്സ് അതിനെ ചെറുക്കുകയും ഓടി രക്ഷപെടാൻ ശ്രമിച്ചിക്കുകയും ചെയ്തത് സിസിടിവി ദൃശ്യവും അധികൃതര്‍ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥൻ പിൻതുടർന്ന് വെടിയുതിർക്കുന്നത് ദ്യശ്യങ്ങലിൽ ഇല്ലെങ്കിലും വെടിയുതിർക്കുന്നതിന്‍റെ ശബ്ദരേഖ ലഭ്യമാണ്.
റെയ്‌ഷാർഡ് ബ്രൂക്ക്സിന്‍റെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷേപത്തിൽ ഒരു റെസ്റ്റോറന്റ് പൂർണമായും കത്തി നശിച്ചു. കൂടാതെ കെട്ടിടം മുഴുവൻ കത്തിക്കരിഞ്ഞ ശേഷം ഫയർ എഞ്ചിനുകൾ റെസ്റ്റോറന്‍റിൽ എത്തുന്നത് പ്രതിഷേധക്കാർ തടഞ്ഞുവെന്ന് അറ്റ്ലാന്‍റ ഫയർ റെസ്ക്യൂ ട്വിറ്റ് ചെയ്തു. മിനിയാപൊളിസിൽ പൊലീസ് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജന്‍റെ മരണത്തിൽ പ്രതിഷേധം നടക്കുന്ന സമയത്താണ് വീണ്ടും പൊലീസിന്‍റെ വംശഹത്യ.