യാങ്കൂൺ:മ്യാൻമറിൽ ആങ് സാൻ സൂചിയെ പട്ടാളം തടവിലാക്കിയതില്‍ പ്രതിഷേധം ശക്തം. മ്യാൻമറിലെ പ്രധാന നഗരമായ യാങ്കൂണിൽ പതിനായിരങ്ങള്‍ തടിച്ചുകൂടി. തടങ്കലിലാക്കിയിട്ടുള്ള നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ - ആങ് സാൻ സൂചി
പ്രക്ഷോഭങ്ങൾ കനത്ത സാഹചര്യത്തിൽ മ്യാൻമറിൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി
പ്രക്ഷോഭങ്ങൾ കനത്ത സാഹചര്യത്തിൽ മ്യാൻമറിൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മുമ്പ് മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കൂണിൽ ആയിരങ്ങളാണ് സൈന്യത്തിനെതിരെ പ്രതിഷേധിച്ചത്. ശനിയാഴ്ച പ്രദേശത്തെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയെങ്കിലും ഞായറാഴ്ച സേവനങ്ങൾ പുനസ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.