ടോകിയോ:മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജപ്പാനിലെ ഇന്ത്യക്കാരും വിവിധ സംഘടനകളിലെ അംഗങ്ങളും വ്യാഴാഴ്ച പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 2008 നവംബർ 26ന് മുംബൈയിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ ഒരാളായ ജാപ്പനീസ് പൗരൻ ഹിസാഷി സുഡയെ പ്രകടനക്കാർ അനുസ്മരിച്ചു.
മുംബൈ ഭീകരാക്രമണം; ജപ്പാനിലെ പാക് എംബസിയ്ക്ക് പുറത്ത് പ്രതിഷേധം - ജപ്പാനിലെ പാക് എംബസിയ്ക്ക് പുറത്ത് പ്രതിഷേധം
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും തീവ്രവാദം ഉപേക്ഷിക്കണമെന്നും പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രകടനക്കാർ ടോക്കിയോയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയത്.
മുംബൈ ഭീകരാക്രമണം
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും തീവ്രവാദം ഉപേക്ഷിക്കണമെന്നും പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രകടനക്കാർ ടോക്കിയോയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയത്.
2008 നവംബർ 26ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടന എൽഇടി തീവ്രവാദികൾ മുംബൈയിലെ താജ് ഹോട്ടൽ, ഒബറോയ് ഹോട്ടൽ, ലിയോപോൾഡ് കഫെ, നരിമാൻ (ചബാദ്) ഹൗസ്, ഛത്രപതി ശിവാജി ടെർമിനസ് ട്രെയിൻ സ്റ്റേഷൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു.