ധാക്ക: കൊവിഡ് ചികിത്സാ കേന്ദ്രമായ ധാക്കയിലെ യുണൈറ്റഡ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ച സംഭവം അന്വേഷിക്കാൻ ബംഗ്ലാദേശ് ഫയർ സർവീസ് നാല് അംഗ സമിതി രൂപീകരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് യുണൈറ്റഡ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തിന് തീപിടിച്ചത്. തീപിടിത്തത്തിൽ രണ്ട് കൊവിഡ് പോസിറ്റീവ് രോഗികളുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഹാന്‍റ് സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കളിൽ തീപടർന്നത് കൂടുതൽ അപകടത്തിലേക്ക് നയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ധാക്ക ആശുപത്രി തീപിടിത്തം; അന്വേഷണ സമിതി രൂപീകരിച്ചു - യുണൈറ്റഡ് ആശുപത്രി
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് യുണൈറ്റഡ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തിന് തീപിടിച്ചത്. തീപിടിത്തത്തിൽ രണ്ട് കൊവിഡ് പോസിറ്റീവ് രോഗികളുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.
ധാക്ക
കൊല്ലപ്പെട്ട അഞ്ച് പേരിൽ രണ്ട് പേർ വൈറസ് ബാധിതരാണെന്ന് ധാക്ക മെട്രോപൊളിറ്റൻ ഡെപ്യൂട്ടി കമ്മീഷണർ സുദീപ് കുമാർ ചക്രബർത്തി പറഞ്ഞു. ഫയർ സർവീസിന്‍റെയും സിവിൽ ഡിഫൻസിന്‍റെയും മൂന്ന് യൂണിറ്റുകളുടെ അരമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. എന്നാൽ നാല് മുറികൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Last Updated : May 28, 2020, 4:24 PM IST