കേരളം

kerala

ETV Bharat / international

തുര്‍ക്കിയില്‍ ഭൂകമ്പം; 18 പേര്‍ മരിച്ചു - തുര്‍ക്കിയില്‍ ഭൂകമ്പം

കിഴക്കൻ പ്രവിശ്യയായ എലസിഗിലെ  പട്ടണമായ സിവ്രീസിലാണ് പ്രഭവകേന്ദ്രം. ദുരിത ബാധിതരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് റെജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി.

Turkey government Turkey earthquake Recep Tayyip Erdogan  Disaster and management Agency  തുര്‍ക്കി സര്‍ക്കാര്‍ ഭൂകമ്പം  തുര്‍ക്കിയില്‍ ഭൂകമ്പം  റെജബ് തയ്യിബ് എര്‍ദോഗന്‍
തുര്‍ക്കിയില്‍ ഭൂകമ്പം

By

Published : Jan 25, 2020, 10:14 AM IST

എലാസിഗ്:കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂകമ്പത്തിൽ 18 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30 പേരെ കാണാതായി.

കിഴക്കൻ പ്രവിശ്യയായ എലസിഗിലെ പട്ടണമായ സിവ്രീസിലാണ് പ്രഭവകേന്ദ്രം. ദുരിത ബാധിതരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് റെജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി.

പ്രാദേശിക സമയം ഇന്നലെ രാത്രി 8.55 നാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങിയോടി.

ABOUT THE AUTHOR

...view details