കാബുൾ: അഫ്‌ഗാനിസ്ഥാനിലെ നാൻഗർഹർ പ്രവിശ്യയിൽ പൊളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവെയ്പ്പ്. വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പോളിയോ വാക്സിനേഷന് പോയ ആരോഗ്യ പ്രവർത്തകരാണ് അപകടത്തിൽപെട്ടത്.
പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിലും സബർബൻ ജില്ലകളായ ഖൊഗിയാനി, സുർക്ക് റോഡ് എന്നിവിടങ്ങളിലാണ് പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ആരോഗ്യ പ്രവർത്തർക്ക് സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടും സുരക്ഷാ ഏജൻസികൾ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് ആരോഗ്യപ്രവർത്തകർ ആരോപിച്ചു.