കേരളം

kerala

ETV Bharat / international

ചൈനയില്‍ ആയുധ ധാരിയായ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു - മൂന്ന് പേരെ ബന്ദികളാക്കി വെടിവെച്ചു

ആധുനിക തോക്കുകളുമായെത്തിയ അക്രമി മൂന്ന് പേരെ ബന്ദികളാക്കി ഭീഷണിപ്പെടുത്തി സ്ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു.

Shooting  China  Beijing  Three hostages  Inner Mongolia  ചൈനയില്‍ വെടിവെയ്പ്പ്  മൂന്ന് പേരെ ബന്ദികളാക്കി വെടിവെച്ചു  ബീജിങ്
ചൈനയില്‍ മൂന്ന് പേരെ ബന്ദികളാക്കിയ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു

By

Published : Jan 13, 2020, 12:05 PM IST

ബീജിങ്:ചൈനീസ് മേഖലയിലെ ഇന്നർ മംഗോളിയയില്‍ മൂന്ന് പേരെ ബന്ദികളാക്കിയ അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെ ഹോഹോട്ട് പട്ടണത്തിലായിരുന്നു സംഭവം. ആധുനിക തോക്കുകളുമായെത്തിയ ഇയാൾ മൂന്ന് പേരെ ബന്ദികളാക്കി സ്ഫോടത്തിന് തയ്യാറാവുകയായിരുന്നു . ഇതേ തുടർന്നാണ് പൊലീസ് വെടിയുതിർത്തത്. അക്രമി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സ്ഫോടക വസ്തു ഉദ്യോഗസ്ഥർ നിർവീര്യമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.

ABOUT THE AUTHOR

...view details