ന്യയ്പിയ്ഡോ: മ്യാൻമർ നഗരമായ മണ്ടാലെയിൽ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മ്യാൻമറിൽ നടന്ന സൈനിക അട്ടിമറിക്കതിരെ സമരം ചെയ്ത ജനങ്ങൾക്ക് നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഫെബ്രുവരി ഒന്നിന് മ്യാർമറിന്‍റെ അധികാരം അട്ടിമറിയിലൂടെ പിടിച്ചെടുത്ത സൈനിക സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മ്യാൻമറിൽ വിവിധ ഇടങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്.
മ്യാൻമറിലെ സൈനിക അട്ടിമറി; പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു - Police fired tear gas at protesters
ഫെബ്രുവരി ഒന്നിന് മ്യാർമറിന്‍റെ അധികാരം അട്ടിമറിയിലൂടെ പിടിച്ചെടുത്ത സൈനിക സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മ്യാൻമറിൽ വിവിധ ഇടങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്
മണ്ടാലെയിൽ നടന്ന പ്രക്ഷോഭത്തിൽ അധ്യാപകരും സർവകലാശാല, മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ മറികടക്കാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് കണ്ണീർ വാതകം ഉപയോഗിച്ചത്. കണ്ണീർ വാതകം കൂടാതെ റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പൊലീസ് പ്രയോഗിച്ചു. മ്യാൻമറിലെ യാങ്കോൺ, ബഗാൻ ഉൾപ്പെടെ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടന്നിരുന്നു. പുതിയ സൈനിക സർക്കാരിനോട് ചായ്‌വുള്ള സുരക്ഷാ സേന രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത് മുതൽ 50 ലധികം പ്രകടനക്കാരെ കൊലപ്പെടുത്തിയിട്ടുണ്ട്. 1,500ലധികം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകള്‍ ഉണ്ട്.