കേരളം

kerala

ETV Bharat / international

നേപ്പാളില്‍ വിഷമദ്യ ദുരന്തം; 12 പേര്‍ മരിച്ചു

മരിച്ചവരുടെ ആന്തരികാവയവങ്ങൾ കാഠ്മണ്ഡുവിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചു. രണ്ടുപേർ ചികിത്സയിലാണ്.

Poisonous liquor consumption kills 12 in Nepal's Mahottari  Poisonous liquor  k
വിഷ മദ്യം

By

Published : May 4, 2020, 4:59 PM IST

Updated : May 4, 2020, 5:29 PM IST

കാഠ്മണ്ഡു:കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മഹോത്താരി ജില്ലയിലെ രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള 12 പേർ മരിച്ചത് വിഷം മദ്യം കഴിച്ചാണെന്ന് ആരോഗ്യ മന്ത്രാലയം. അമിതമായി മദ്യം കഴിച്ച നാട്ടുകാർ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു. മരിച്ചവർക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ ലക്ഷണങ്ങളുള്ള മറ്റ് രണ്ട് പേർ ജനക്‌പൂര്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ ചികിത്സയിലാണന്നും അധികൃതര്‍ വ്യക്തമാക്കി.

Last Updated : May 4, 2020, 5:29 PM IST

ABOUT THE AUTHOR

...view details