കേരളം

kerala

ETV Bharat / international

പണപെരുപ്പം രൂക്ഷം; ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധം - ഇമ്രാൻ ഖാൻ

"85 ദശലക്ഷം പാകിസ്താനികൾ ഇപ്പോൾ തൊഴിലില്ലാത്തവരാണ് . 75 ദശലക്ഷം ആളുകളുടെ ശമ്പളം 18,000 രൂപയിൽ കുറവാണെന്നുമാണ് ആരോപണം.

Pakistan latest news  PML-N latest news  PM Imran Khan  ഇമ്രാൻ ഖാൻ  പാകിസ്ഥാൻ സർക്കാർ
ഇമ്രാൻ ഖാൻ

By

Published : Jun 3, 2021, 10:36 AM IST

Updated : Jun 3, 2021, 10:42 AM IST

ഇസ്ലാമാബാദ്: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തില്‍ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് പാര്‍ട്ടി. പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ജനദ്രോഹ ബജറ്റ് പാസാകാൻ അനുവദിക്കില്ലെന്ന് തെഹ്രീക്ക് ഇൻ ഇൻസാഫ് വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച ജനവിരുദ്ധ ബജറ്റ് അംഗീകരിക്കാൻ തങ്ങളുടെ പാർട്ടിക്ക് കഴിയില്ലെന്ന് പിഎംഎൽ-എൻ നേതാവും മുൻ ധനമന്ത്രിയുമായ മിഫ്ത ഇസ്മായിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിൽ താഴെയായിട്ടില്ലെന്ന് എടുത്തുകാട്ടിയ ഇസ്മായിൽ ഇമ്രാൻ ഖാന്‍റെയും മന്ത്രിസഭാംഗങ്ങളുടെയും ആസ്തി വർധിച്ചുവെന്നും ആരോപിച്ചു. മൂന്ന് വർഷത്തിനിടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ വരുമാനം വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ രാജ്യത്തെ 20 ദശലക്ഷം ആളുകളെ ദരിദ്രാവസ്ഥയിലേക്ക് തള്ളിവിട്ടതായും ആരോപണമുയർന്നു.

"85 ദശലക്ഷം പാകിസ്താനികൾ ഇപ്പോൾ തൊഴിലില്ലാത്തവരാണ് . 75 ദശലക്ഷം ആളുകളുടെ ശമ്പളം 18,000 രൂപയിൽ കുറവാണെന്നും ഇസ്മായിൽ പറഞ്ഞു. 2021 ലെ ബജറ്റിലൂടെ രാജ്യത്തിന്‍റെ ഭാരം താഴ്ന്ന വരുമാനക്കാരിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്ദേശിക്കുന്നതെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ഊർജ്ജം, ഭക്ഷ്യവസ്തുക്കളുടെ വിലവർധനവ് എന്നിവ മൂലം തുടർച്ചയായ രണ്ടാം മാസവും പാക്കിസ്ഥാന്‍റെ പണപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയും മെയ് മാസത്തിൽ 10.9 ശതമാനമായി നിൽക്കുകയും ചെയ്തുകയാണ്. ഉപഭോക്തൃ വില സൂചിക (സിപിഐ) മെയ് മാസത്തിൽ 10.9 ശതമാനമായി ഉയർന്നതായി പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) റിപ്പോർട്ട് ചെയ്തു.

also read:പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്‌വയില്‍ വെടിവയ്പ്പ് ; 2 പേർ കൊല്ലപ്പെട്ടു

Last Updated : Jun 3, 2021, 10:42 AM IST

ABOUT THE AUTHOR

...view details