കേരളം

kerala

ETV Bharat / international

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിക്കും - Narendra Modi in Bangladesh

കൊവിഡ് വ്യാപന സമയത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്

Prime minister Narendra modi news in malayalam  നരേന്ദ്ര മോദി വാർത്തകൾ  Narendra Modi in Bangladesh  മോദി ബെംഗ്ലാദേശിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 26ന് ബെംഗ്ലാദേശ് സന്ദർശിക്കും

By

Published : Mar 13, 2021, 12:33 PM IST

ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ സുവർണ ജൂബിലി ആഘോഷത്തിലും ബംഗബാന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ (ബംഗ്ലാദേശിന്‍റെ രാഷ്ട്ര പിതാവ്) ജന്മശതാബ്‌ദി ആഘോഷത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 26ന് ധാക്കയിലെത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുല്‍ മോമെൻ പറഞ്ഞു. കൊവിഡ് വ്യാപന സമയത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

ധാക്ക സന്ദർശന വേളയിൽ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മോദി വരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും മോമെൻ പറഞ്ഞു. മറ്റ് രാജ്യതലവൻമാർ ധാക്ക മാത്രം സന്ദർശിക്കുമ്പോൾ മോദി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. മാർച്ച് 26ന് ധാക്കയിലെത്തുന്ന മോദി അടുത്ത ദിവസം സത്ഖിരയിലെ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കും. തുടർന്ന് തുങ്കിയപ്പാറയിലെ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ ശവകുടീരത്തിൽ എത്തി ആദരാഞ്ജലി അർപ്പിക്കും. മാർച്ച് 17 മുതൽ മാർച്ച് 26 വരെ 10 ദിവസത്തെ പരിപാടിയാണ് ബംഗ്ലാദേശ് സർക്കാർ സംഘടിപ്പിക്കുന്നതെന്നും എകെ അബ്ദുൾ മോമെൻ പറഞ്ഞു.

ABOUT THE AUTHOR

...view details