പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും - two-day visit to Saudi Arabia today
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും. സാമ്പത്തികം ,ഊര്‍ജം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ ്അസീസ് അല്‍ സൗദിന്‍റ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. തുടര്‍ന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മോദി ചര്‍ച്ച നടത്തും. തുടർന്ന് റുപെ കാര്‍ഡ് പുറത്തിറക്കി. റിയാദില്‍ നടക്കുന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യയേറ്റീവ് ഫോറത്തില്‍ പങ്കെടുക്കുന്ന മോദി തുടർന്ന് മുഖ്യ പ്രഭാഷണം നടത്തും.ഈ വര്‍ഷം അവസാനത്തോടു കൂടി ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത നാവികാഭ്യാസം നടത്താനും ധാരണയുണ്ട്.