ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പിഎംഎല്‍ എന്‍ നേതാവ് മറിയം നവാസ് ഷെരീഫ്. ഇമ്രാന്‍ ഖാന് പാകിസ്ഥാനില്‍ നടക്കുന്ന സംഭവവികാസങ്ങളെ ക്കുറിച്ച് അറിവില്ലെന്നും ശ്രദ്ധ നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പാകിസ്ഥാന്‍ മുസ്ലീ ലീഗ് നവാസ് വൈസ് പ്രസിഡന്‍റ് മറിയം നവാസ് ഷെരീഫ് വിമര്‍ശിച്ചു. അദ്ദേഹത്തിന്‍റെ പങ്ക് ഉപയോഗശൂന്യമാണെന്നും ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും മറിയം നവാസ് ഷെരീഫ് കുറ്റപ്പെടുത്തി. തന്‍റെ ഭര്‍ത്താവിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യുകയും സിന്ധ് ഐജി തട്ടിക്കൊണ്ടു പോവുകയും ചെയ്‌തത് പ്രധാനമന്ത്രി അറിഞ്ഞത് കൂടിയില്ലെന്നും മറിയം നവാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാന്‍റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഇമ്രാന്‍ ഖാനെയും അദ്ദേഹത്തിന്‍റെ വ്യാജ സര്‍ക്കാറിനെയും പുറത്താക്കുകയാണെന്നും പിഎംഎല്‍ എന്‍ നേതാവ് വ്യക്തമാക്കി.
ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മറിയം നവാസ് ഷെരീഫ് - മറിയം നവാസ് ഷെരീഫ്
ഇമ്രാന്‍ ഖാന് പാകിസ്ഥാനില്‍ നടക്കുന്ന സംഭവവികാസങ്ങളെ ക്കുറിച്ച് അറിവില്ലെന്നും ശ്രദ്ധ നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പിഎംഎല്‍ എന്‍ വൈസ് പ്രസിഡന്‍റ് മറിയം നവാസ് ഷെരീഫ് വ്യക്തമാക്കി.
പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് മറിയം നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. രാജ്യത്ത് എട്ട് ബില്ല്യണ്‍ രൂപയ്‌ക്ക് മെട്രോബസ് നിര്‍മിക്കുമെന്ന് അവകാശപ്പെട്ട ഇമ്രാന്‍ ഖാന്‍ ഉദ്യമത്തില്‍ പരാജയപ്പെട്ടെന്നും നിലവില്‍ ചെലവ് 126 ബില്ല്യണായി ഉയര്‍ന്നെന്നും മറിയം നവാസ് ഷെരീഫ് വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ജയിലിലായിരുന്നപ്പോള്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മറിയം നവാസ് ഷെരീഫ് തുറന്നു പറഞ്ഞിരുന്നു. ജയില്‍ മുറിയിലും കുളിമുറിയിലും അധികൃതര്‍ ക്യാമറ വെച്ചിരുന്നതായി മറിയം ആരോപിച്ചു. അച്ഛന്‍ നവാസ് ഷെരീഫിന്‍റെ മുന്നില്‍ വെച്ച് അതിക്രമിച്ച് കയറി അധികൃതര്‍ തന്നെ അറസ്റ്റ് ചെയ്‌തുവെങ്കില്‍ പാകിസ്ഥാനില്‍ ഒരു സ്‌ത്രീയും സുരക്ഷിതയല്ലെന്ന് പാക് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മറിയം നവാസ് ഷെരീഫ് പറഞ്ഞു.