ഖസാക്കിസ്ഥാനിൽ വിമാനാപകടം; ആറ് ക്രൂ അംഗങ്ങളെ കാണാതായി - ആറ് ക്രൂ അംഗങ്ങളുടെ നില അവ്യക്തം
ആറ് ക്രൂ അംഗങ്ങൾ മാത്രമുണ്ടായ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്
മോസ്‌കോ: ഖസാക്കിസ്ഥാനിൽ അതിർത്തി സുരക്ഷ ഏജൻസി നിയന്ത്രിച്ചിരുന്ന വിമാനം തകർന്ന് വീണു. ആറ് പേരടങ്ങുന്ന ക്രൂ അംഗങ്ങളുടെ വിവരങ്ങൾ വ്യക്തമല്ല. രണ്ട് ക്രൂ അംഗങ്ങൾ രക്ഷപ്പെട്ടതായി റഷ്യൻ സ്റ്റേറ്റ് ആർഐഎ-നോവോസ്റ്റി ഏജൻസി അറിയിച്ചു. അൽമാറ്റി എയർപോർട്ടിൽ ലാന്‍റിങ്ങിനിടെ റൺവേ നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. ക്രൂ അംഗങ്ങളൊഴികെ യാത്രക്കാർ ആരും വിമാനത്തിൽ ഉണ്ടായിരുന്നില്ല. അപകടകാരണം വ്യക്തമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നുർസുൽത്താനിൽ നിന്നും വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.