മനിലയില്‍ വിമാനത്തിന് തീ പിടിച്ച് എട്ട് മരണം
മനിലയിൽ നിന്നും ജപ്പാനിലേക്ക് പോയ വിമാനം ടേക്ക് ഓഫ് ചെയ്ത സമയത്താണ് തീ പിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും രണ്ട് യാത്രക്കാരും മരിച്ചു.
മനില: മനില വിമാനത്താവളത്തിൽ വിമാനത്തിന് തീ പിടിച്ച് എട്ട് പേർ മരിച്ചു. മനിലയിൽ നിന്നും ജപ്പാനിലേക്ക് പോയ വിമാനം ടേക്ക് ഓഫ് ചെയ്ത സമയത്താണ് തീ പിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും രണ്ട് യാത്രക്കാരും മരിച്ചു. ടോക്കിയോയിലേക്ക് ഒരു രോഗിയെ കൊണ്ടുവരാനുള്ള മെഡിക്കൽ ദൗത്യത്തിനിടെയാണ് തീ പിടിച്ചതെന്ന് മനില എയർപോർട്ട് ജനറൽ മാനേജർ എഡ് മോൺറിയൽ പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. മരിച്ച രണ്ട് യാത്രക്കാരും അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ ഫിലിപ്പൻസ് സ്വദേശികളാണ്.