മനില: ഫിലിപ്പീൻസിൽ 'അംബോ' ചുഴലിക്കാറ്റിൽപ്പെട്ട് അഞ്ച് മരണം. കിഴക്കൻ ഫിലിപ്പീൻസില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. 90,000ത്തിലധികം ആളുകൾക്കാണ് വീടുകൾ നഷ്ടപ്പെട്ടത്. ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ടൈഫൂൺ അംബോ വ്യാഴാഴ്ചയാണ് 80 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചത്. മധ്യ ദ്വീപായ സമറിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായും തിങ്കളാഴ്ചയോടെ രാജ്യം സാധാരണ ഗതിയിൽ ആകുമെന്നും അധികൃതർ അറിയിച്ചു.
ഫിലിപ്പീൻസിൽ 'അംബോ' ചുഴലിക്കാറ്റ്; അഞ്ച് മരണം - Philippines
ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ടൈഫൂൺ അംബോ വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകൾ തകര്‍ന്നു
ഫിലിപ്പീൻസിൽ 'അംബോ' ചുഴലിക്കാറ്റ്; അഞ്ച് മരണം
ഫിലിപ്പീൻസിൽ പതിനായിരത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് ബാധിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇപ്പോൾ ചുഴലിക്കാറ്റും വീശിയടിച്ചത്.