കേരളം

kerala

ETV Bharat / international

ഫിലിപ്പീൻസിൽ കൊവിഡ് മരണം 14,059 കടന്നു

110 ദശലക്ഷം ജനസംഖ്യയുള്ള ഫിലിപ്പീൻസിൽ 9.8 ദശലക്ഷത്തിലധികം ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

കൊവിഡ്  ഫിലിപ്പീൻസ്  Corona  Covid  മരണം
ഫിലിപ്പീൻസിൽ കൊവിഡ് മരണം 14,059 കടന്നു

By

Published : Apr 7, 2021, 9:35 PM IST

ഫിലിപ്പീൻസ്: 6,414 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഫിലിപ്പീൻസിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 819,164 ആയി. 242 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 14,059 ആയി ഉയർന്നു.

കേസുകളുടെ എണ്ണം കുറയുന്നത് രോഗം കുറയുന്നതിന്‍റെ പ്രവണതയായി വ്യാഖ്യാനിക്കരുതെന്നും എണ്ണം കുറയുന്നത് അവധിക്കാലം കാരണം കഴിഞ്ഞ ആഴ്‌ചകളിൽ പരീക്ഷണ ലബോറട്ടറികൾ പ്രവർത്തിക്കാത്തതിനാൽ ഡാറ്റ സമർപ്പിക്കാനാകാത്തതിനാലാണെന്നും ആരോഗ്യ അണ്ടർസെക്രട്ടറി മരിയ റൊസാരിയോ വെർജെയർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. രോഗം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ അലംഭാവം കാണിക്കരുതെന്നും വെർജെയർ കൂട്ടിച്ചേർത്തു.

ഫിലിപ്പീൻസിൽ വർധിച്ച് വരുന്ന കൊവിഡ് കേസുകളിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റീജിണൽ ഡയറക്‌ടർ തകേഷി കസായ് ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം 110 ദശലക്ഷം ജനസംഖ്യയുള്ള ഫിലിപ്പീൻസിൽ 9.8 ദശലക്ഷത്തിലധികം ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details