മനില:ഫിലിപ്പീൻസിൽ പുതിയ 2,379 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 356,618 ആയതായി ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് അറിയിച്ചു. 14,941 പേർ കൂടി കൊവിഡ് മുക്തരായതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 310,158 ആയി ഉയർന്നു. രാജ്യത്ത് 50 രോഗികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,652 ആയി. ഫിലിപ്പീൻസിൽ ഇതുവരെ 4.1 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 110 ദശലക്ഷത്തോളം ആളുകളാണ് ഫിലിപ്പീൻസിലുള്ളത്.
ഫിലിപ്പീൻസിൽ 2,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഫിലിപ്പീൻസ്
ഫിലിപ്പീൻസിൽ ഇതുവരെ 4.1 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയത്.
ഫിലിപ്പീൻസിൽ 2,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഫിലിപ്പീൻസ് ഇപ്പോഴും വിലക്കിയിട്ടുണ്ടെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഫിലിപ്പീൻസ് പൗരന്മാർക്കും അവരുടെ പങ്കാളിക്കും ടൂറിസ്റ്റ് വിസ കൈവശമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ നിലവിൽ അനുവാദമുള്ളൂ.