മനില:ഫിലിപ്പീൻസിൽ 6,959 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,353,220 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 153 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 23,538 ആയി.
110 മില്യൺ ജനസംഖ്യയുള്ള ഫിലിപ്പീൻസിൽ ഏകദേശം 13 മില്യൺ ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Read more: രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647
അതേസമയം ഇന്ത്യയിൽ 60,753 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകൾ 2,98,23,546 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. തുടർച്ചയായ 12 ദിവസമായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്. ആഴ്‌ചതോറുമുള്ള പോസിറ്റീവ് നിരക്ക് 3.58 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.