മനില:ഫിലിപ്പീൻസിൽ 2,442 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് (DOH) അറിയിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 396,395 ആയി. 11,430 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 361,638 ആയി.
ഫിലിപ്പീൻസിൽ 2,442 പേര്‍ക്ക് കൂടി കൊവിഡ് - മനില
വൈറസ് രോഗം ബാധിച്ച് 54 രോഗികൾ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,539 ആയി.
വൈറസ് രോഗം ബാധിച്ച് 54 രോഗികൾ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,539 ആയി. ഫിലിപ്പൈൻസിൽ ഇതുവരെ 4.72 ദശലക്ഷത്തിലധികം ആളുകൾ കൊവിഡ് പരിശോധനക്ക് വിധേയരായതായി ഡിഎച്ച് അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ 45,674 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 49,082 പേർ രോഗമുക്തി നേടി. 5,12,665 പേർ ചികിത്സയിൽ തുടരുമ്പോൾ 78,68,968 പേർ രോഗമുക്തി നേടി. 559 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,26,121 ആയി.