ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / international

ഫിലീപ്പീൻസിൽ 1,893 പേർക്ക് കൂടി കൊവിഡ് - ഫിലീപ്പീൻസ് കൊവിഡ് കേസുകൾ

രാജ്യത്ത് ഇതുവരെ 3,88,062 പേർ കൊവിഡ് മുക്തരായി

Philippines logs 1,893 new COVID-19 cases  Philippines logs 1,893 cases  79 deaths in 24 hour  ഫിലീപ്പീൻസിൽ 1,893 പേർക്ക് കൂടി കൊവിഡ്  ഫിലീപ്പീൻസ് കൊവിഡ് കേസുകൾ  ഫിലീപ്പീൻസ് കൊവിഡ് അപ്‌ഡേറ്റ്സ്
ഫിലീപ്പീൻസിൽ 1,893 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 28, 2020, 5:19 PM IST

മനില: ഫിലിപ്പീൻസിൽ 1,893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,27,797 കടന്നു. 24 മണിക്കൂറിൽ 474 പേർ കെവിഡ് മുക്തരായെന്നും ഇതുവരെ 3,88,062 പേരാണ് കൊവിഡിൽ നിന്ന് മുക്തരായതെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറിൽ 79 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 8,333 ആയി. അവധിക്കാലങ്ങളിലെ ഒത്തു ചേരലുകൾക്കും യാത്രകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിർച്വൽ പാർട്ടികൾക്ക് ആളുകൾ തയ്യാറാകണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജനക്കൂട്ടം ഒഴിവാക്കണം. ബന്ധു വീടുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തെ ഇതിലൂടെ നിയന്ത്രിക്കാമെന്നും സർക്കാർ അറിയിച്ചു. വീടിനുള്ളിൽ തുടരുന്നതാണ് അഭികാമ്യം. യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതമായ രീതിയെന്നും സർക്കാർ അറിയിച്ചു. കൊവിഡ് പകരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വായു സഞ്ചാരം ഉറപ്പു വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details