മനില:ഫിലിപ്പീന്‍സില്‍ 1791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 416,852 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 55 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 8,080 ആയി. 328 പേര്‍ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. കൊവിഡ് വാക്‌സിനടക്കം മെഡിക്കല്‍ സാമഗ്രികള്‍ ലോകമെമ്പാടും വിതരണം ചെയ്യുന്നതിനായി അന്താരാഷ്‌ട്ര സഹകരണം പുലര്‍ത്തണമെന്ന് എപിഇസി (ഏഷ്യ പസഫിക് എക്കണോമിക് കോര്‍പ്പറേഷന്‍) നേതാക്കളുടെ വിര്‍ച്വല്‍ സമ്മേളനത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്‌റിഗോ ഡ്യുട്ടററ്റെ ആവശ്യപ്പെട്ടു.
ഫിലിപ്പീന്‍സില്‍ 1791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Philippines logs 1,791 new COVID-19 cases
കൊവിഡ് വാക്‌സിനടക്കം മെഡിക്കല്‍ സാമഗ്രികള്‍ ലോകമെമ്പാടും വിതരണം ചെയ്യുന്നതിനായി അന്താരാഷ്‌ട്ര സഹകരണം പുലര്‍ത്തണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്‌റിഗോ ഡ്യുട്ടററ്റെ ആവശ്യപ്പെട്ടു.
ഫിലിപ്പീന്‍സില്‍ 1791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പസഫിക് റിം മേഖലയിലെ സാമ്പത്തിക വളര്‍ച്ചയില്‍ എപിഇസിയുടെ പങ്ക് എടുത്തു പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് പസഫിക് റിം മേഖലയില്‍ കൊവിഡാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് എപിഇസി പ്രധാന പങ്കു വഹിക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം രാജ്യത്തെ നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശത്ത് ജോലി ചെയ്യാനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്.