കേരളം

kerala

ETV Bharat / international

രാജ്യത്ത് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫിലിപ്പീൻസ്

രാജ്യത്ത് വിദേശികളുടെ പ്രവേശനം താൽക്കാലികമായി നിരോധിച്ചു; ഫിലിപ്പിനോകളുടെ പ്രവേശനം പ്രതിദിനം 1,500 ആയി പരിമിതപ്പെടുത്തി.

Philippines imposes airport entry restrictions  രാജ്യത്ത് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫിലിപ്പീൻസ്  ഫിലിപ്പീൻസ്  Philippines  മനില  manila  covid  covid-19  കൊവിഡ്-19  കൊവിഡ്  entry restrictions  airport entry restrictions  imposes airport entry restrictions  പ്രവേശന നിയന്ത്രണങ്ങൾ  പ്രവേശന നിയന്ത്രണം  യാത്രാ വിലക്ക്  കർഫ്യൂ  curfew  ലോക്ക് ഡൗൺ  lock down
Philippines imposes airport entry restrictions

By

Published : Mar 17, 2021, 11:32 AM IST

മനില:കൊവിഡ് നിരക്കുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഫിലിപ്പീൻസിൽ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്ത് വിദേശികളുടെ പ്രവേശനം താൽകാലികമായി നിരോധിക്കാനും മനിലയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന ഫിലിപ്പിനോകളുടെ പ്രവേശനം പ്രതിദിനം 1,500 ആയി പരിമിതപ്പെടുത്താനും ഫിലിപ്പീൻ സർക്കാർ തീരുമാനിച്ചു. പരിമിതമായ പ്രവേശനം അനുവദിക്കുന്നവരിൽ വീട്ടിലേക്ക് മടങ്ങുന്ന ഫിലിപ്പീനോ തൊഴിലാളികളെയും ഉൾപെടുത്തിയിട്ടുണ്ട്. നിലവിൽ തീരുമാനിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ നടപ്പിലാക്കുമെന്നും കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ അറിയിച്ചു.

താൽക്കാലിക നിയന്ത്രണം പാലിക്കുന്നതിനായി ചില ഫ്ലൈറ്റുകള്‍ റദ്ദാക്കുമെന്ന് ഫിലിപ്പീൻ എയർലൈൻസ് അറിയിച്ചു. തലസ്ഥാന മേഖലയിലെ മനിലയും മറ്റ് നഗരങ്ങളും തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്ക് 7 മണിക്കൂർ രാത്രി കർഫ്യൂ ഏർപ്പെടുത്തി. നിരവധി പ്രദേശങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 631,300 ൽ അധികം കൊവിഡ് കേസുകളും 12,848 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇന്തോനേഷ്യയ്ക്ക് ശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കേസാണിത്.

ABOUT THE AUTHOR

...view details