ഫിലിപ്പീന്‍സില്‍ 1762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 401,416 ആയി.
മനില: ഫിലിപ്പീന്‍സില്‍ 1762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 401,416 ആയി ഉയര്‍ന്നു. 49 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 7710 ആയി. ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 311 പേര്‍ െകാവിഡില്‍ നിന്നും മുക്തി നേടി. ഇതുവരെ രാജ്യത്ത് 362,217 പേര്‍ രോഗവിമുക്തി നേടി. രാജ്യത്തെ 4.81 മില്ല്യണ്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്തി. കൊവിഡ് പ്രതിരോധ നടപടികളായി സാമൂഹിക അകലം പാലിക്കുക, കൈകള്‍ ശുചിയാക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ പാലിക്കുക വഴി ആളുകള്‍ ജാഗ്രത തുടരണമെന്ന് ഫിലിപ്പീന്‍സ് ആരോഗ്യ അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗീരിയെ നിര്‍ദേശിച്ചു.