മനില:ഫിലിപ്പീൻസിലെ കൊവിഡ് ബാധിതർ 100,000 കടന്നു. പുതുതായി 5,032 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 103,185 ആയി. ഇതുവരെ രാജ്യത്ത് 2,000 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടം പരാജയപ്പെടുകയാണെന്നും തലസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രസിഡന്‍റിനോട് അഭ്യർഥിച്ചു.
ഫിലിപ്പീൻസിലെ കൊവിഡ് രോഗികൾ 100,000 കടന്നു - മനില
രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടം പരാജയപ്പെടുകയാണെന്നും തലസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രസിഡന്‍റിനോട് അഭ്യർഥിച്ചു.
![ഫിലിപ്പീൻസിലെ കൊവിഡ് രോഗികൾ 100,000 കടന്നു covid cases corona virus Philippines Philippines corona Manila covid case ഫിലിപ്പീൻസ് കൊവിഡ് രോഗികൾ 100,000 കടന്നു മനില കൊവിഡ് അപ്‌ഡേറ്റ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8267388-679-8267388-1596361630817.jpg)
ഇന്തോനേഷ്യയ്ക്ക് ശേഷം തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഫിലിപ്പീൻസിലാണ്. ജൂൺ ഒന്നിന് തലസ്ഥാനമായ മനിലയിലെ കടുത്ത നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു. തുടർന്ന് നാല് ആഴ്‌ചക്കുള്ളിൽ 50,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന തീരുമാനം ആരോഗ്യ സംവിധാനത്തെ തകർക്കുമെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നീക്കുമെന്നും 100ഓളം മെഡിക്കൽ ഓർഗനൈസേഷൻ നടത്തിയ ഓൺലൈൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.