മോസ്‌കോ :രാജ്യത്ത്അടിയന്തര ഉപയോഗത്തിനായി റഷ്യ നിര്‍മിച്ച കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് ലൈറ്റിന് അംഗീകാരം നല്‍കി ഫിലിപ്പീൻസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. റഷ്യൻ ഡയറക്ട് ഇൻവെസ്‌റ്റ്‌മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) സി.ഇ.ഒ കിറിൽ ഡിമിട്രീവ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഉയര്‍ന്ന സുരക്ഷയും ഫലപ്രാപ്തിയുമാണ് വാക്‌സിനുള്ളതെന്ന് പല രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. ഒറ്റ തവണയുള്ള സ്‌പുട്‌നിക് ലൈറ്റിന് മറ്റ് വാക്‌സിനേക്കാള്‍ ഉയർന്ന ഫലമാണുള്ളത്.