മനില: ഫിലിപ്പീന്‍സില്‍ 24 മണിക്കൂറിനിടെ 10,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതിന് ശേഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 731,894 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 16 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഫിലിപ്പീന്‍സിലെ കൊവിഡ് മരണ നിരക്ക് 13,186 ആയി ഉയര്‍ന്നു.
ഫിലിപ്പീന്‍സില്‍ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പേര്‍ക്ക് കൊവിഡ് - കൊറോണ വൈറസ്
രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം 16 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
മെട്രോ മനിലയും സമീപത്തുള്ള നാല് പ്രവിശ്യകളിലും കൊവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്ന് ആരോഗ്യ അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗീരിയെ വ്യക്തമാക്കി. രോഗം നിയന്ത്രണവിധേയമാക്കാന്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മരിയ റൊസാരിയോ കൂട്ടിച്ചേര്‍ത്തു. നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഏപ്രില്‍ അവസാനത്തോടെ 430,000ത്തിലധികമാവാമെന്നും ആരോഗ്യ അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 5 വരെ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഗതാഗതം, കാര്‍ഗോ വാഹനങ്ങള്‍ എന്നിവക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ മേഖലകളില്‍ നിലവില്‍ 1106 പൊലീസ് ചെക്ക് പോയിന്‍റുകള്‍ അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 4 വരെ തുടരും. ലോക്ക് ഡൗണ്‍ തുടരണോ, ഇളവുകള്‍ നല്‍കണോ എന്നത് സര്‍ക്കാര്‍ നിശ്ചയിക്കും.