ബെയ്‌ജിങ്: ഹോങ്കോങിൽ വളർത്തു നായയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 ബാധിച്ച രോഗിയുടെ വളർത്തു നായക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് മനുഷ്യനിൽ നിന്ന് മൃഗത്തിലേക്ക് വൈറസ് പകരുന്നതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഹോങ്കോങിൽ വളർത്തു നായയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - ഹോങ്കോങിൽ വളർത്തു നായയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇത് ആദ്യമായാണ് മനുഷ്യനിൽ നിന്ന് മൃഗത്തിലേക്ക് വൈറസ് പകരുന്നതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഹോങ്കോങിൽ വളർത്തു നായയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
വെള്ളിയാഴ്ച്ചയാണ് പോമറേനിയൻ ഇനത്തിൽപ്പെട്ട നായയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. നായ ഇപ്പോൾ മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഹോങ്കോംഗ് യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് എന്നിവയിലെ വിദഗ്‌ദ്ധരുടെ നിരീക്ഷണത്തിൽ നായയിൽ ചെറിയ തോതിലുള്ള അണുബാധയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിൽ കൊവിഡ് 19 ബാധിച്ച് 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.