ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്‌ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ ഉൾപ്പടെയുള്ള ഭീകരരെ പാകിസ്ഥാന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ സേനക്കെതിരെ പ്രവര്‍ത്തിക്കാനായി കശ്‌മീരികൾക്ക് പാകിസ്ഥാനില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പാകിസ്ഥാന്‍ രാഷ്‌ട്രീയനേതാവായ ഫർഹത്തുല്ല ബാബർ ട്വിറ്ററിലൂടെ പുറത്തുവിട്ട അഭിമുഖ ഭാഗങ്ങളിലാണ് പര്‍വേസിന്‍റെ പരാമര്‍ശം.
പാകിസ്ഥാനിലെത്തുന്ന കശ്‌മീരികൾക്ക് ഹീറോ പരിവേഷമാണ് ലഭിച്ചിരുന്നത്. ഞങ്ങളവരെ പരിശീലിപ്പിക്കുകയും അവര്‍ക്കാവശ്യമായ സഹായങ്ങൾ നല്‍കുകയും ചെയ്‌തു. ഇന്ത്യന്‍ സേനക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രാപ്‌തരായ മുജാഹിദ്ദീനുകളായാണ് അവരെ പരിഗണിച്ചിരുന്നത്. ആ കാലഘട്ടത്തിലായിരുന്നു ലഷ്‌കര്‍ ഇ തൊയ്‌ബ പോലെയുള്ള സംഘടനകൾ ഉയര്‍ന്നുവന്നത്. അവര്‍ ഞങ്ങളുടെ ഹീറോകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.